
കൊച്ചി: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായിയായി മൊബൈൽ ഫോണുകൾ നൽകി.
പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ രാജു, വരാപ്പുഴ പഞ്ചായത്ത് അംഗം ലിസി റാഫേൽ, കൂനന്മാവ് സെയിന്റ് ഫിലോമിനാസ് ചർച്ച് വികാരി മോൺ. സെബാസ്റ്റ്യൻ ലൂയിസ് എന്നിവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് മൊബൈൽ ഫോണുകൾ നൽകിയത്.
സെയിന്റ് ഫിലോമിനാസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് വിദ്യാർത്ഥികൾക്ക് ഫോണുകൾ കൈമാറി.
മോൺ. സെബാസ്റ്റ്യൻ ലൂയിസ്, പറവൂർ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് എം. ജെ. രാജു,
വരാപ്പുഴ കെഎസ് സി എ പ്രസിഡന്റ് സി ജെ പോൾ, പഞ്ചായത്ത് അംഗം ലിസി റാഫേൽ, എ. ഒ ആന്റപ്പൻ,
ഫാ. സിനു ചമ്മിണിയോടത്ത്, അസിസ്റ്റന്റ് വികാരി ഷാജു മാളോത്ത് തുടങ്ങിയവർ പങ്കെടുത്തു.








