09:11am 11 November 2026
NEWS
പഠിക്കാൻ ഒരുകൈ സഹായവുമായി വിദ്യാധനം ട്രസ്റ്റ്‌
16/09/2025  02:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പഠിക്കാൻ ഒരുകൈ സഹായവുമായി വിദ്യാധനം ട്രസ്റ്റ്‌

കൊച്ചി: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായിയായി മൊബൈൽ ഫോണുകൾ നൽകി.

പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ രാജു, വരാപ്പുഴ പഞ്ചായത്ത്‌ അംഗം ലിസി റാഫേൽ, കൂനന്മാവ് സെയിന്റ് ഫിലോമിനാസ് ചർച്ച് വികാരി മോൺ. സെബാസ്റ്റ്യൻ ലൂയിസ് എന്നിവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ്‌ മൊബൈൽ ഫോണുകൾ നൽകിയത്.

സെയിന്റ് ഫിലോമിനാസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് വിദ്യാർത്ഥികൾക്ക് ഫോണുകൾ കൈമാറി.

മോൺ. സെബാസ്റ്റ്യൻ ലൂയിസ്, പറവൂർ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് എം. ജെ. രാജു, 
വരാപ്പുഴ കെഎസ് സി എ പ്രസിഡന്റ്‌ സി ജെ പോൾ, പഞ്ചായത്ത് അംഗം ലിസി റാഫേൽ, എ. ഒ ആന്റപ്പൻ, 
 ഫാ. സിനു ചമ്മിണിയോടത്ത്, അസിസ്റ്റന്റ് വികാരി  ഷാജു മാളോത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img