
കൊച്ചി: ഉന്നത വിദ്യാഭ്യാസം നടത്തുന്ന മികച്ച വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിദ്യാധനം സ്കോളർഷിപ്പ്
ആൽബട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഹരോൺ ജോർജിന്.
പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്ക്കോളർഷിപ്പ് കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ.വി. തോമസ് കൈമാറി.
വരാപ്പുഴ രൂപതയുടെ കീഴിലുള്ള ഐസാറ്റ് ഒന്നാം വർഷ വിദ്യാർത്ഥിയായ ഹാരോൺ ജോർജജിന്റെ പഠനത്തിനായുള്ള ഫീസ് ആണ് കോളേജ് മാനേജർ ഫാ. ആന്റണി അറയ്ക്കലിന് കൈമാറിയത്.
മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പഠനത്തിന് ആകെ 3.5 ലക്ഷം രൂപയാണ് ചെലവ്. ഇതിന്റെ ആദ്യഘട്ടമായ 47,430/- രൂപയുടെ ചെക്കാണ് ഇപ്പോൾ കൈമാറിയത്.
ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ ഫാ. മനോജ് ഫ്രാൻസിസ്, പ്രിൻസിപ്പാൾ ഡോ. വീണ, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. പോൾ അൻസെൽ, പ്രൊഫ. കനക സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
സ്കോളർഷിപ്പിന് പുറമെ, പഠനമികവിനായി പ്രത്യേക മോട്ടിവേഷൻ ക്ലാസുകളിലൂടെയുള്ള പിന്തുണയും വിദ്യാധനം ട്രസ്റ്റ് നൽകിവരുന്നുണ്ട്.
Photo Courtesy - Google










