01:06pm 13 November 2026
NEWS
ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
26/12/2025  06:49 PM IST
nila
 ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക പൊലീസ് ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ആംബുലൻസിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ നിൽക്കുന്ന പോറ്റിയെ ദൃശ്യങ്ങളിൽ കാണാം. ചടങ്ങിനിടെ താക്കോൽ കൈമാറുന്ന സമയത്തും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശിയോട് കൈകുലുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമൊപ്പമുള്ള രണ്ട് ചിത്രങ്ങളെക്കുറിച്ച് അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ചിത്രങ്ങളിൽ ഒന്ന് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും, മറ്റൊന്നിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്വർണക്കവർച്ച കേസിലെ പ്രതികളുമായി വിവിധ രാഷ്ട്രീയ നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തായിട്ടുണ്ട്. ഇതാണ് രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവച്ചത്. വിഷയത്തിൽ ഇടതു–വലതു മുന്നണികൾ തമ്മിൽ പരസ്പര കുറ്റപ്പെടുത്തലുകൾ ശക്തമായിരിക്കുകയാണ്.

രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറുമാർ അറസ്റ്റിലായതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം സോണിയ ഗാന്ധി ഉള്ള ചിത്രം ചൂണ്ടിക്കാട്ടിയാണ് ഇടതു നേതാക്കൾ ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയായി, മുഖ്യമന്ത്രി പോറ്റിയെ മുൻപ് കണ്ടിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ പ്രതികരണം. മുഖ്യമന്ത്രിയോടൊപ്പം പോറ്റി നിൽക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

https://www.facebook.com/share/v/1C5ACXbJWR/
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img