NEWS
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വിജയ ആഹ്ലാദ റാലിയും സംഗമവും
18/06/2026 08:15 PM IST
nila

ചെങ്ങന്നൂർ: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറര വർഷക്കാലമായി നടന്നുവന്ന ജനകീയ സമരം സമ്പൂർണ്ണ വിജയം കൈവരിച്ചിരിക്കുന്നതിൻറെ ഭാഗമായി ജൂൺ 20ന് വിജയ ആഹ്ലാദ റാലിയും സംഗമവും നടക്കും. വൈകുന്നേരം 3 മണിക്ക് മുളക്കുഴ സി സി പ്ലാസയിൽ നടക്കുന്ന വിജയാഹ്ളാദ സംഗമം
കൊടിക്കുന്നിൽ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്യും. സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ മുഖ്യപ്രഭാഷണം നടത്തും. സമരസമിതി സംസ്ഥാന രക്ഷാധികാരി ജോസഫ് എം. പുതുശ്ശേരി തുടങ്ങിയ പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











