11:07am 11 November 2026
NEWS
ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വിജയോത്സവം
24/09/2025  08:59 PM IST
nila
ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വിജയോത്സവം

 

ദോഹ :  ഒലീവ് ഇന്റർനാഷണൽ സ്കൂൾ അൽ തുമാമ ക്യാംപസിൽ   10, 12  ക്ളാസുകളിൽ 2024–25 അധ്യായന വർഷം ത്തെ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ
ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (എജ്യുക്കേഷൻ & കല്ചർ)  ഹരീഷ് പാണ്ഡേ മുഖ്യാതിഥിയായിരുന്നു. “ശ്രദ്ധയുംആത്മാർത്ഥമായ പരിശ്രമവും ഒന്നിക്കുമ്പോൾ മികവ് പിന്തുടരും. ഈ നേട്ടങ്ങൾ ഉയർന്നഉത്തരവാദിത്വങ്ങളിലേക്കുള്ളചവിട്ടുപടികളാണ്,” എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. പഠനം ജീവിതാന്ത്യവും തുടരേണ്ടയാത്രയാണെന്നും അതിന് ശാസനയും സമർപ്പണവും വഴികാട്ടിയാകണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു.
ഗ്രേഡ് 12 (സയൻസ്) ടോപ്പർ – ആഷ്ലി ഹെമന്ത്,
ഗ്രേഡ് 12 (കൊമേഴ്സ്) ടോപ്പർ – അൻഷിത നായിക്,
ഗ്രേഡ് 10 ടോപ്പർ – മോണിഷ് രാജ് ശേഖർ
എന്നിവിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.മികച്ച
അധ്യാപകരെയും ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img