NEWS
വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വൈസ് ചാൻസലർ റിപ്പോർട്ട് തേടി
30/04/2026 07:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ, വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനോടാണ് റിപ്പോർട്ട് തേടിയത്. കുസാറ്റിലെ വിദ്യാർത്ഥിനികൾകൊപ്പം സ്വകാര്യ ഹോസ്റ്റലിലായിരുന്നു ദർശന കെ. എസ് താമസിച്ചിരുന്നത്. എറണാകുളം പുതുവൈപ്പ് സ്വദേശിനിയായിരുന്ന ദർശന കെ എസ് 2024- 25 ൽ കുസാറ്റിൽ സിവിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷം പൂർത്തിയാക്കിയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










