05:16am 12 October 2024
NEWS
വിബിന്‍ മോഹനന്റെ കരാര്‍ 4 വര്‍ഷത്തേക്ക് കൂടി നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി
18/09/2024  07:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിബിന്‍ മോഹനന്റെ കരാര്‍ 4 വര്‍ഷത്തേക്ക് കൂടി നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി
HIGHLIGHTS
കൊച്ചി: മിഡ് ഫീല്‍ഡര്‍ താരം വിബിന്‍ മോഹനനുമായുള്ള കരാര്‍ 4 വര്‍ഷത്തേക്ക് കൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2029 വരെയുള്ള കരാറിൽ താരം ഒപ്പ് വച്ചു. 2020-ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് വിംങില്‍ ചേര്‍ന്ന വിബിന്‍ 2022-ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ 21 കാരനായ ഈ മിഡ്ഫീല്‍ഡറിന് സാധിച്ചിട്ടുണ്ട്. ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ 28 മത്സരങ്ങളിൽ നിന്നായി തന്റെ കന്നി ഗോളും 4 അസിസ്റ്റുകളും വിബിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്തായി അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലേക്കും വിബിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും എന്റെ വളര്‍ച്ചയില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴിസിനോട് അതിയായി കടപ്പെട്ടിരിക്കുന്നു. ക്ലബിനൊപ്പമുള്ള യാത്ര തുടരുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. വരും വര്‍ഷങ്ങളിലും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.' - വിബിന്‍ പറഞ്ഞു. 'ദീര്‍ഘകാലയളവിലേക്ക് വിബിനെ ക്ലബില്‍ നിലനിര്‍ത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. അപാരമായ പ്രകടന മികവുള്ള കളിക്കാരനായ അദ്ദേഹം വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. വിബിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പ്രധാന ഭാഗമാകുകയും കൂടുതല്‍ വളരുകയും ചെയ്യുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.' - കെബിഎഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്കിൻകിസ് പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img