09:09pm 28 October 2026
NEWS
മലപ്പുറം കുനിയിൽ വാദിനൂർ സാംസ്കാരിക വേദി വെറ്ററൻസ് സൂപ്പർ ലീഗ് സീസൺ 3 സംഘടിപ്പിച്ചു
19/05/2025  08:52 PM IST
nila
മലപ്പുറം കുനിയിൽ വാദിനൂർ സാംസ്കാരിക വേദി വെറ്ററൻസ് സൂപ്പർ ലീഗ് സീസൺ 3 സംഘടിപ്പിച്ചു

കുനിയിൽ : വാദിനൂർ സാംസ്കാരിക വേദി സംഘടിപ്പിച്ച വെറ്ററൻസ് സൂപ്പർ ലീഗ് സീസൺ 3 യുടെ ഗ്രാൻഡ്ഫിനാലെ കേരള സന്തോഷ് ട്രോഫി താരം സലീൽ അരീക്കോട് ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ ഡൈനാമോസ് എഫ്സി 
മിലാൻ എഫ്സിയെ ടോസിലൂടെ പരാജയപ്പെടുത്തി ട്രോഫി നേടി .അൽഫാനൂസ് ബിസിനസ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്ക് സമ്മാനിച്ചു.ഭാരത് മെറ്റൽസ് കുറ്റൂളി നൽകിയ റണ്ണേഴ്സ് ട്രോഫി ചേക്കുട്ടി കുറ്റൂ ളിയും സമ്മാനിച്ചു.ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന ക്യാപ്ഷനോട് കൂടി നടത്തിയ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫിയ ഹുസൈൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ കുട്ടികളെ ആദരിച്ചു..ചടങ്ങിൽ മുക്കം ഫയർഫോഴ്സ് ഓഫീസർ എം എ അബ്ദുൽ ഗഫൂർ,നജീബ് കാരങ്ങാടൻ, ചേക്കുട്ടി കുറ്റൂളി, ഗഫൂർ കുറുമാടൻ, എം കെ കുഞ്ഞുമുഹമ്മദ്, പട്ടീരി പ്രഭാകരൻ, എം കെ ഫാസിൽ, ജിഫിൻ, ശിഹാബുദ്ദീൻ അൻവാരി, പുൽപറമ്പിൽ ഉസൈൻ കുട്ടി,  പീടി ഹുസൈൻ കുനിയിൽ, വിപി ഷറഫുദ്ദീൻ  രായിൻ ,ജൂനൈസ് സാജിർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img