11:41am 29 April 2026
NEWS
തെലുഗു നടി ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു
16/02/2025  06:53 PM IST
nila
തെലുഗു നടി ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുഗു നടി ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു.  വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നൂറാം വയസിലാണ് അന്ത്യം. നടി എന്നതിനപ്പുറം നിർമാതാവും പിന്നണി ഗായികയുമായിരുന്നു ചിത്തജല്ലു കൃഷ്ണവേണി. എൻ.ടി. രാമറാവു, സംഗീതസംവിധായകൻ ഖണ്ഡശാല വെങ്കടേശ്വര റാവു, ഗായിക പി.ലീല തുടങ്ങിയവരെ തെലുഗുസിനിമയിൽ അവതരിപ്പിച്ചത് കൃഷ്ണവേണിയായിരുന്നു

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാങ്ഡിയിലാണ് കൃഷ്ണവേണിയുടെ ജനനം. അച്ഛൻ കൃഷ്ണറാവു ഡോക്ടറായിരുന്നു. സിനിമയിലെത്തും മുൻപ് കൃഷ്ണവേണി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 'അനസൂയ' എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സിനിമാ അരങ്ങേറ്റം. 1939-ൽ ചെന്നൈയിലേക്ക് താമസം മാറിയതിന് പിന്നാലെ കൃഷ്ണവേണി തെലുഗു സിനിമകളിൽ സജീവമായി. തമിഴിലും അഭിനയിച്ചു. 

1939-ൽ മിർസാപുരം സമീന്ദാറെ വിവാഹം കഴിച്ചു. വിവാഹശേഷം ഭർത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ശോഭനചാല സ്റ്റുഡിയോസി'ലൂടെ നിർമാണരംഗത്തും അവർ സജീവമായിരുന്നു. പ്രമുഖ സിനിമാ നിർമാതാവായ എൻ.ആർ.അനുരാധയാണ് മകൾ. 2004-ൽ തെലുഗു സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾക്ക് രഘുപതി വെങ്കയ്യ പുരസ്‌കാരം നൽകി അവരെ ആദരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.