10:51am 29 April 2026
NEWS
നടി പുഷ്പലത അന്തരിച്ചു
05/02/2025  09:21 AM IST
nila
 നടി പുഷ്പലത അന്തരിച്ചു

 പ്രശസ്ത നടി പുഷ്പലത അന്തരിച്ചു.  ഏറെ നാളായി ചികിത്സയിൽ കഴിയവെ ചെന്നൈ ടി നഗറിലെ വസതിയിൽ വച്ച് 87മത്തെ വയസ്സിലാണ് അന്ത്യം സംഭവിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. നടനും നിർമാതാവുമായ എവിഎം രാജനാണ് ഭർത്താവ്.

1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു പുഷ്പലത.  ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ ശ്രദ്ധേയ ചിത്രങ്ങൾ . 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1963-ൽ എ.വി.എം. രാജൻ അഭിനയിച്ച നാനും ഒരു പെൺ എന്ന സിനിമയിൽ പുഷ്പലതയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് രാജനും പുഷ്പലതയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷം പുഷ്പലത സിനിമ ലോകത്ത് നിന്ന് പൂർണ്ണമായും അകന്നു. ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവസാന കാലത്ത് പ്രവർത്തിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.