01:41am 02 May 2026
NEWS

സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും

25/09/2025  06:44 AM IST
nila
 സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും

ചണ്ഡീ​ഗഡിൽ നടക്കുന്ന സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ദേശീയ കൗൺസിൽ, ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പുകളാണ് ഇന്നത്തെ പ്രധാന അജണ്ട.  പുതിയ സെക്രട്ടേറിയറ്റ് അം​ഗങ്ങളെയും ഇന്ന് തെരഞ്ഞെടുക്കും. പ്രായപരിധിയിൽ ഇളവു നൽകി ഡി രാജയെ ജനറൽ സെക്രട്ടറിയായി തുടരാൻ പാർട്ടി കോൺ​ഗ്രസ് അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മറ്റാർക്കും പ്രായപരിധിയിൽ ഇളവ് നൽകില്ല. 

പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് പാർട്ടി കോൺ‌​ഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.

ഇതിനിടെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img