01:24am 12 November 2026
NEWS
വര്‍മ്മ സ്‌കില്‍ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം
06/06/2026  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വര്‍മ്മ സ്‌കില്‍ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം

കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസും കളമശ്ശേരി എസ് സി എം എസ് ഗ്രൂപ്പും സംയുക്തമായി എസ് സി എം എസ് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനിയറിംഗ് പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വര്‍മ്മ സ്‌കില്‍ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടേയും എസ് സി എം എസ് വൈസ് ചെയര്‍മാന്‍ ഡോ. രാധാ പി തേവന്നൂരിന്റേയും സാന്നിധ്യത്തില്‍ ഹൈബി ഈഡന്‍ എം പി നിര്‍വഹിക്കുന്നു. എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. പ്രവീണ്‍സാല്‍ സി ജെ, എസ് സി എം എസ് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. അനിത ജി പിള്ള, എസ് സി എം എസ് ഡയറക്ടര്‍ പ്രതീക് നായര്‍, വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ഷാജന്‍ രാമകൃഷ്ണന്‍ എന്നിവര്‍ സമീപം. തെരഞ്ഞെടുക്കപ്പെട്ട സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img