
കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസും കളമശ്ശേരി എസ് സി എം എസ് ഗ്രൂപ്പും സംയുക്തമായി എസ് സി എം എസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനിയറിംഗ് പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വര്‍മ്മ സ്കില്‍ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടേയും എസ് സി എം എസ് വൈസ് ചെയര്മാന് ഡോ. രാധാ പി തേവന്നൂരിന്റേയും സാന്നിധ്യത്തില്‍ ഹൈബി ഈഡന് എം പി നിര്‍വഹിക്കുന്നു. എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. പ്രവീണ്‍സാല്‍ സി ജെ, എസ് സി എം എസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്നോളജി പ്രിന്‍സിപ്പാള്‍ ഡോ. അനിത ജി പിള്ള, എസ് സി എം എസ് ഡയറക്ടര്‍ പ്രതീക് നായര്‍, വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ ഷാജന് രാമകൃഷ്ണന് എന്നിവര്‍ സമീപം. തെരഞ്ഞെടുക്കപ്പെട്ട സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
Photo Courtesy - Google







