03:27am 12 November 2026
NEWS
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി നാളെ
07/12/2025  08:40 AM IST
nila
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി നാളെ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി നാളെ വിധി പറയും. കേരളം ഏറെനാളായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിലാണ്എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയുക. നടൻ ദീലീപ് ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. 

എട്ടാം പ്രതിയായ ദിലീപിനെതിരെയുള്ള ഗൂഢാലോചനാരോപണം കോടതിയിൽ തെളിഞ്ഞോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന കാര്യം. കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കുള്ളതുപോലെതന്നെ ശിക്ഷ അദ്ദേഹം നേരിടേണ്ടിവരും. വിവിധ ഘട്ടങ്ങളിൽ ജാമ്യം ലഭിച്ച് എല്ലാവരും ഇപ്പോൾ കോടതിക്ക് പുറത്താണ്. എന്നാൽ മൂന്ന് വർഷത്തിലേറെ തടവ് ലഭിക്കുന്ന പ്രതികളെ ജയിലിലേക്കയയ്ക്കും.

നാളത്തെ വിധിയിൽ 10 പ്രതികളിൽ ഓരോരുത്തരും ഏതു കുറ്റങ്ങളിലാണ് കുറ്റക്കാരെന്ന വിവരങ്ങൾ കോടതി വ്യക്തമാക്കും. അതിനു ശേഷം ശിക്ഷ നിശ്ചയിക്കുന്നതിനുള്ള വാദം ആരംഭിക്കും. ഈ വാദം രാവിലെ തന്നെ പൂർത്തിയാക്കിയാൽ ഉച്ചയ്ക്കുശേഷം ശിക്ഷാ വിധിയും പ്രസ്താവിക്കാം. സമയം പോരാത്ത പക്ഷം ശിക്ഷ നിശ്ചയിക്കൽ പിന്നീടുള്ള ദിവസങ്ങളിലേക്ക് നീളും.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനൊരുദിനം മുമ്പാണ് ഇത്തരമൊരു നിർണായക കേസിൽ കോടതി അന്തിമ വിധി പറയാൻ തീരുമാനിച്ചത് എന്നതും പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ വൃത്തങ്ങളുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. 2017 ഫെബ്രുവരി 17നാണ് സംഭവം നടന്നത്, 2018 മാർച്ച് 8നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img