07:22pm 11 November 2026
NEWS
ജീവിതത്തെ കുറിച്ചുള്ള അന്വേഷണമാണ് ദോസ്തോവിസ്കിയുടെ കൃതികളെന്നു വേണു വിദേശം അഭിപ്രായപ്പെട്ടു.
03/11/2025  08:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജീവിതത്തെ കുറിച്ചുള്ള അന്വേഷണമാണ് ദോസ്തോവിസ്കിയുടെ  കൃതികളെന്നു വേണു വിദേശം അഭിപ്രായപ്പെട്ടു.
HIGHLIGHTS

മലയാള ഭാഷാ വാചരണത്തിന്റെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ സാഹിത്യം നോവൽ ദോസ്തോവിസ്കിയിലൂടെ എന്ന വിഷയത്തിൽ  വേണു വിദേശം  പ്രഭാഷണം നടത്തുന്നു.ഫ്രാൻസിസ് മഠത്തിപറമ്പിൽ, ഫാ. ബിജു വടക്കേൽ സി എം ഐ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി എം ഐ., എന്നിവർ സമീപം.

ജീവിതത്തെ കുറിച്ചുള്ള അന്വേഷണമാണ് ദോസ്തോവിസ്കിയുടെ  കൃതികളെന്നു വേണു വിദേശം അഭിപ്രായപ്പെട്ടു.  ദോസ്തോവിസ്കി ഒരു ഇതിഹാസമാണ്,  അദ്ദേഹത്തിന്റെ കൃതികൾ ലോകം മുഴുവൻ തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ, അപരൻ, നിന്ന്ദിതരും പീഡിതരും കുറ്റവും ശിക്ഷയും കാരമോ സോവ് സഹോദരങ്ങൾ എന്നിവ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള കൃതികളാണ്. ഓരോ കൃതിയുടെയും വൈകാരികത, ആഴം എന്നിവ യുവ മനസ്സുകളെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ദോസ്തോവിസ്കി യെ ആത്മസാക്ഷാത്കാരം സിദ്ധിച്ച വ്യക്തിയായി പരിഗണിക്കാം എന്നും പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ മലയാളഭാഷാ വാരാചരണ ത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യം നോവൽ ദോസ്തോവിസ്കിയുടെ എന്ന് വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു വേണു വിദേശം.സി എം ഐ. സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി എം ഐ., ഫ്രാൻസിസ് മഠത്തിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.ഇന്നത്തെ പരിപാടി നവംബർ 4ചൊവ്വ, വൈകുന്നേരം 5 30ന്.നാടക സാഹിത്യം പ്രഭാഷണം ഡോ. സി എസ് ബിജു,ഡോ. സി കെ തോമസ്, ടി എം എബ്രഹാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img