10:19am 11 September 2026
NEWS
വെണ്മണി സെഹിയോൻ മാർത്തോമ്മാ ഇടവക 122 ആമത് ഇടവകദിനവും കൺവൻഷനും
05/01/2026  06:36 PM IST
nila
വെണ്മണി സെഹിയോൻ മാർത്തോമ്മാ ഇടവക  122 ആമത് ഇടവകദിനവും  കൺവൻഷനും

 

വെണ്മണി: വെണ്മണി സെഹിയോൻ മാർത്തോമ്മാ ദൈവാലയത്തിന്റെ 122 ആമത് ഇടവകദിനവും  കൺവൻഷനും 
ജനുവരി 8 മുതൽ 11 വരെ വെൺമണി സെഹിയോൻ ദൈവാലയത്തിൽ നടത്തും.
 8 മുതൽ 10 വരെ വൈകിട്ട് 6 : 30 നു നടക്കുന്ന ഇടവക കൺവൻഷനിൽ 
ചുവടെ ചേർക്കുന്നവർ
 പ്രാസംഗീകർ ആയിരിക്കും. 8 നു റവ. ഫാ. പൗലോസ് പാറക്കര കോർ എപ്പിസ്‌കോപ്പ, 9 നു 
ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ, 10 നു റവ. ഡോ. പി. പി തോമസ്. 11 നു രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും  തുടർന്ന് ഇടവക ദിന പൊതുസമ്മേളനവും, പൊതുസമ്മേളനത്തിൽ  ഇടവക അംഗങ്ങളായ 80 വയസ്സിനു മുകളിൽ പ്രായം ആയവരെ ആദരിക്കലും, കുടുംബ ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ചവരെ ആദരിക്കലും നടത്തും.
,ഈ ശുശ്രുഷയ്ക്ക് റവ. കെ. ഇ ഗീവർഗീസ് നേതൃത്വം നൽകും. വികാരി. റവ. ഡോ. സജു മാത്യു, സഹ. വികാരി. റവ. നോബിൻ സാം ചെറിയാൻ, റവ. ഡോ. പി. എസ്സ് ഡാനിയേൽ, റവ തോമസ് ജോർജ് എന്നിവരുടെ സാനിധ്യവും, നേതിർത്വവും  ഈ ദിവസങ്ങളിൽ നടക്കുന്ന ശുശ്രുഷകളിൽ ഉണ്ടായിരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img