
വെണ്മണി: പഞ്ചായത്തിൽ ഇക്കോ സെൻസ്/ ഹരിത സ്കോളർഷിപ്പിന്റെ ഭാഗമായി ഗവ: ജെ ബി എസ് സ്കൂളിൽ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവം
വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ കെ ബീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
സുഗത രാജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഖദീജ ആർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷാജി എ എസ്, ഇമ്പ്ലിമെന്റിങ് ഉദ്യോഗസ്ഥ മഞ്ജു ടീച്ചർ, ശുചിത്വ മിഷൻ ആർ പി
അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരഞ്ഞെടുത്ത 40 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച വിദ്യാലയത്തിനുള്ള അവാർഡും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ ആർ നിർവ്വഹിച്ചു. പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ റിപ്പോർട്ട് അവതരണവും പി.പി ടി
പ്രസന്റേഷൻ എന്നിവ നടത്തി.പാഴ് വസ്തുക്കളിൽ നിന്ന് കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികളുടെ പെർഫോമൻസിന്റെയും സ്കൂളുകൾക്ക് നൽകിയ ആക്ടിവിറ്റികളിൽ നിന്നും വെൺമണി ശാലേം യു പി സ്കൂളിനെ മികച്ച കലാലയം ആയി തിരഞ്ഞെടുത്തു..











