
വെൺമണി:വെൺമണിയിൽ വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി വെണ്മണി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും പ്രതികൂല കാലാവസ്ഥയിലും സർക്കാരിന് താക്കീതായി മാറി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.കെ.ഗിരീഷ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണ ചെങ്ങന്നൂർ മണ്ഡലം പ്രസിഡണ്ട് പ്രമോദ് കാരക്കാട് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ദിലീപ് ഗാർഡൻസ്, മണ്ഡലം വൈസ് പ്രസിഡണ്ട് ഷൈൻ പുന്തല, ജില്ലാ കമ്മിറ്റി അംഗം കെ.രമേശ്, യുവമോർച്ച ജില്ലാ സെക്രട്ടറി റോവിൻ ജേക്കബ് എന്നിവർ അഭിസംബോധന ചെയ്തു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശിവൻപിള്ള മാ തേകാട്ടിൽ,ശ്രീധരൻ പോറ്റി,സുരേഷ് മാമ്മൂട്ടിൽ, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി രാജേശ്വരി അപ്പുക്കുട്ടൻ പഞ്ചായത്ത് ഭാരവാഹികളായ പദ്മസംഭവൻ,സുനിൽ കുന്നുതറ, സന്തോഷ് ജി ,ഉമാദേവി, രഞ്ജിത്ത്, പി ആർ രാകേഷ്, ഉദയൻ കരിപ്പാലിൽ,കലാ നാരായണൻ, സുരേഷ് കുമാർ വേങ്ങയിൽ തുടങ്ങിയവർ നേതൃത്വം നൽകി.











