06:06pm 22 November 2026
NEWS
ചെങ്ങന്നൂർ ഉപജില്ല കലോത്സവത്തിൽ വെണ്മണി മാർത്തോമ്മാ സ്കൂളിന് മിന്നും ജയം
20/11/2026  03:45 PM IST
nila
ചെങ്ങന്നൂർ ഉപജില്ല കലോത്സവത്തിൽ വെണ്മണി മാർത്തോമ്മാ സ്കൂളിന് മിന്നും ജയം

വെണ്മണി : ചെങ്ങന്നൂർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി ഓവറോൾ മൂന്നാം സ്ഥാനവും വെണ്മണി മാർത്തോമ്മാ സ്കൂൾ കരസ്ഥമാക്കി. ആഹ്ലാദപ്രകടന റാലി വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പിടിഎ പ്രസിഡൻറ് എസ് ശ്രീകുമാർ, മാതൃ സംഗമം പ്രസിഡൻറ് ബിൻസി ബൈജു, പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, വൈസ് പ്രസിഡൻറ് ബിജി മാത്യു, സുനിൽ ഫിലിപ്പ്, ജോൺ മത്തായി, സുബി കോശി, സ്‌മേരാ ഷാലു, സീനിയർ അസിസ്റ്റൻറ് മറിയാമ്മ കുര്യൻ, സ്റ്റാഫ് സെക്രട്ടറിമാരായ ഫിലിപ്പ് ടി, ജോൺ കെ മാത്യു, റോബി ജേക്കബ് വർക്കി, ആഷിക് വി ഷാജു, ആശ മറിയം ജേക്കബ്, മിൻ്റോ എൽസ വർഗീസ്, ജോളി മാത്യു, ലിനി ബി, റെച്ചൽ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img