10:03am 07 November 2026
NEWS
ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതായി തനിക്ക് അറിയില്ലായിരുന്നെന്ന് അബ്ദുൾ റഹീം
01/03/2025  01:36 PM IST
nila
ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതായി തനിക്ക് അറിയില്ലായിരുന്നെന്ന് അബ്ദുൾ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഇന്നലെ രാവിലെയാണ് അഫാന്റെ പിതാവ് അബ്ദുൾ റഹീം ​ഗൾഫിൽ നിന്നും കേരളത്തിലെത്തിയത്. ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അബ്​ദുൾ റഹീം പൊലീസിന് മൊഴി നൽകിയത്. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ലെന്നും അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും അറിയില്ലെന്നും അബ്​ദുൾ റഹീം മൊഴി നൽകി. 

അതേസമയം, തനിക്ക് സാമ്പത്തിക ബാധ്യതകളുണ്ടെന്നും അബ്ദുൾ റഹീം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ നാലു മാസമായി വിദേശത്ത് ഒളിവിലായിരുന്നു. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല എന്നും റഹീമിന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

അഫാനെതിരെ അമ്മ ഷെമീന ഇതുവരെയും മൊഴിനൽകിയിട്ടില്ല. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. ഷെമീന ചിട്ടി നടത്തിയും പണം നഷ്ടമായെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സാമ്പത്തിക ഞെരുക്കം പരിഹരിക്കാനാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി.

അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞു. ലത്തീഫിന്റെ ഭാര്യ ഷാഹിദയെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അഫാൻ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. തലയ്ക്കടിയേറ്റ് ലത്തീഫ് നിലത്തു വീണപ്പോൾ അടുക്കളയിൽനിന്ന് ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്കടിച്ച് വീഴ്ത്തിയതെന്നും അഫാൻ പൊലീസിനു മൊഴി നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img