NEWS
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്
03/03/2025 03:10 PM IST
nila

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് പൂർണ ബോധത്തോടെയാണെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു. നിലവിൽ ശാരീരിക പ്രശ്നങ്ങൾ മാത്രമാണ് പ്രതിക്കുള്ളത്. ഇത് ഭേദമായാൽ ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
അഫാന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകും. വെഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











