03:46am 04 September 2026
NEWS
അഫാൻ അഞ്ചുപേരെയും കൊന്നത് കടംവാങ്ങിയ പണംകൊണ്ട് വാങ്ങിയ ചുറ്റിക ഉപയോ​ഗിച്ച്
25/02/2025  02:30 PM IST
nila
അഫാൻ അഞ്ചുപേരെയും കൊന്നത് കടംവാങ്ങിയ പണംകൊണ്ട് വാങ്ങിയ ചുറ്റിക ഉപയോ​ഗിച്ച്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പ്രതി അഫാൻ ഉപയോ​ഗിച്ച ചുറ്റിക വാങ്ങിയത് കടംവാങ്ങിയ പണം കൊണ്ട്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നാണ് ഇയാൾ പണം കടം വാങ്ങിയത്. ഉച്ചക്ക് ശേഷം പണയ സ്വർണം നൽകാമെന്ന വാക്കിലാണ് പണം വാങ്ങിയത്. പിന്നീട് ഈ പണം ഉപയോ​ഗിച്ച് ചുറ്റിക വാങ്ങുകയും ഇതേ ചുറ്റിക കൊണ്ട്  മുത്തശ്ശി സൽമാബീവിയെ ആദ്യം കൊലപ്പെടുത്തിയ ശേഷം അവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയെടുത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നൽകുകയുമായിരുന്നു. 

അഞ്ചുപേരെയും ഒരേ ചുറ്റിക ഉപയോ​ഗിച്ചാണ് അഫാൻ കൊലപ്പെടുത്തിയത്. സൽമാബീവിയെ കൊലപ്പെടുത്തിയതിന് ശേഷം പുല്ലമ്പാറ എസ്എൻ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും ഇതേ ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചു കൊന്നത്. കാമുകി ഫർസാനയുടെ മുഖം അടിച്ചുതകർത്തു തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. നെറ്റിയിൽ,  മൂക്കിനു മുകളിലായി ആഴത്തിൽ മുറിവേറ്റിരുന്നു. ഫർസാനയ്ക്കും അനുജൻ അഫ്സാനും ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തി നൽകിയ ശേഷമാണോ കൊലപ്പെടുത്തിയതെന്ന സംശയവുമുണ്ട്. 

ഇരുപത്തിമൂന്നുകാരനായ അഫാൻ ക്രൂരമായ നിലയിൽ ഇത്രയും കൊലപാതകങ്ങൾ നടത്തിയതിന് പിന്നിലെ കാരണമാണ് പൊലീസ് തേടുന്നത്. പ്രണയത്തെ എതിർത്തെന്നും സാമ്പത്തിക പ്രതിസന്ധിയെന്നുമെല്ലാം പ്രതി പറയുന്നുണ്ടെങ്കിലും അതിനുമപ്പുറം എന്തെങ്കിലും പ്രകോപനമുണ്ടോ എന്നതാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img