12:32am 08 November 2026
NEWS
ഷെമീനയുടെ വെളിപ്പെടുത്തലിലൂടെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്

19/03/2025  09:08 AM IST
nila
ഷെമീനയുടെ വെളിപ്പെടുത്തലിലൂടെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിൽ നിർണായക വഴിത്തിരിവായി പ്രതി അഫാന്റെ മാതാവിന്റെ മൊഴി. അഫാൻ തന്നെ ആക്രമിച്ചെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നുമാണ് അഫാന്റെ ഉമ്മ ഷെമീന പൊലീസിനോട് വെളിപ്പെടുത്തിയത്. കട്ടിലിൽ നിന്നും വീണാണ് പരിക്കേറ്റതെന്നായിരുന്നു ഷെമീന നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് കിളിമാനൂർ എസ്എച്ച്ഒക്ക് നൽകിയ മൊഴിയിൽ മകന്റെ ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തിയത്. 

ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്ന് ഷെമീന പൊലീസിന് മൊഴി നൽകി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. ഇതിനായി പണം കടം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയിരുന്നെന്നും ഷെമി പറഞ്ഞു. ബന്ധുവീട്ടിൽ നിന്നും അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീനയുടെ മൊഴിയിൽ പറയുന്നത്. 

തിരികെ വീട്ടിലെത്തിയപ്പോൾ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബിൽ ഇളയമകനെ
കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്. അതേസമയം, കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img