07:38pm 28 July 2026
NEWS
തന്ത്രിക്കെതിരായ പകപോക്കല്‍ നിയമവാഴ്ചയോടുള്ളവെല്ലുവിളി: പി.എസ്. ശ്രീധരന്‍പിള്ള
22/02/2026  09:30 PM IST
nasar
തന്ത്രിക്കെതിരായ പകപോക്കല്‍ നിയമവാഴ്ചയോടുള്ളവെല്ലുവിളി: പി.എസ്. ശ്രീധരന്‍പിള്ള


കോഴിക്കോട്: ശബരിമലസ്വര്‍ണക്കൊള്ളകേസില്‍തന്ത്രികണ്ഠരര് രാജീവരെപ്രതിയാക്കിയത്പകപോക്കലാണെന്നും തെളിവില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചഅദ്ദേഹത്തെപെരുങ്കള്ളനെന്ന്ആക്ഷേപിക്കുന്നത്
നിയമവാഴ്ചയോടുള്ളവെല്ലുവിളിയാണെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയുവതീപ്രവേശനസമയത്ത്നടയടച്ചിട്ടതിന് പകരംവീട്ടാന്‍ തന്ത്രിയെ അവസരം കിട്ടിയപ്പോള്‍ അറസ്റ്റ് ചെയ്തതാണ്. തന്ത്രിഅന്നെടുത്തനിലപാടുകൊണ്ടാണ്സര്‍ക്കാരിന്റെവലിയൊരു ഗൂഢശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
 തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ലെന്നാണ് കോടതി പറയുന്നത്. എന്നിട്ടും അദ്ദേഹത്തെ പെരുങ്കള്ളനെന്ന് എം.വി ഗോവിന്ദന്‍വിളിച്ചത് തരംതാണ നടപടിയാണ്.പ്രസ്താവനപിന്‍വലിക്കണം.41 ദിസവം തന്ത്രിയെതടവിലിട്ടു.തന്ത്രിക്ക്മുമ്പ് നിയമോപദേശംനല്‍കിയതിന്റെ പേരില്‍താന്‍ ദൈവത്തിന് മുകളിലാണോഎന്ന്
ബിനോയ് വിശ്വവുംചോദിച്ചു.താന്‍ദൈവത്തിന് മുകളിലല്ല,ദൈവദാസനാണ്.ബിജെപി സംസ്ഥാനഅദ്ധ്യക്ഷനെന്ന നിലയ്ക്കല്ല,അഭിഭാഷകനെന്നനിലയിലാണ്നിയമോപദേശംനല്‍കിയത്.
ഇതിന്റെപേരില്‍ സ്വാമി ചിതാനന്ദ പുരി അവതാരിക എഴുതി പൂർണ പബ്ലിക്കേഷൻ പുറത്തിറക്കിയ
'ശബരിമല കേസും സുവര്‍ണാവസരവിധിയും' എന്നതന്റെ പുസ്തകത്തെ വിവാദമാക്കേണ്ട  കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മുന്നണികളില്‍പ്പെട്ടവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും പലതും സത്യവിരുദ്ധവും  പ്രകോപനപരവുമാണ്. ശബരിമലസ്വര്‍ണ്ണക്കൊള്ളയ്ക്ക്മുമ്പാണ് ഈ പുസ്തകം എഴുതിയത്. യുവതീപ്രവേശനത്തില്‍ കോണ്‍ഗ്രസിലുംവിരുദ്ധനിലപാടുകളാണുണ്ടായത്.ആദ്യം രമേശ് ചെന്നിത്തല ഇത് വിശ്വാസികളുടെ വിശ്വാസത്തെ ദോഷം ചെയ്തുവെന്ന് പറഞ്ഞ് സമരത്തിന് ഇറങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോലും ഈ സമരത്തില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇതിന് വി.ഡി. സതീശനും, ചെന്നിത്തലയുംമറുപടി പറയണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img