01:22pm 12 November 2026
NEWS
മുസ്ലീം ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപമെന്ന് വെള്ളാപ്പള്ളി നടേശൻ
02/01/2026  01:11 PM IST
nila
മുസ്ലീം ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപമെന്ന് വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: മുസ്ലീം ലീ​ഗിനെതിരെ വീണ്ടും ​ഗുരുതര ആരോപണങ്ങളുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന പരാമർശം സംബന്ധിച്ച് വിശദീകരിക്കവെയാണ് ലീ​ഗിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. മറ്റൊരു മാറാട് കലാപമാണ് ലീ​ഗ് ലക്ഷ്യമിടുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. 

മലപ്പുറം ജില്ലയിൽ എസ്എൻഡിപിക്ക് ഒരു അൺഎയ്ഡഡ് കോളേജ് മാത്രമാണുള്ളതെന്നും അതേസമയം മുസ്‌ലിം ലീഗിന് 48 എയ്ഡഡ് കോളേജുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ലീഗ് അധികാരത്തിലിരുന്ന കാലത്ത് സാമൂഹിക നീതി ഉറപ്പാക്കിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്താൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

മുസ്‌ലിം സമുദായത്തിനുള്ളിൽ ഈഴവ സമൂഹത്തിനെതിരായ വിദ്വേഷം വളർത്തുന്ന തരത്തിൽ മതവൈര്യം പ്രചരിപ്പിക്കുകയാണ് ലീഗിന്റെ സമീപനമെന്നും ഇതുവഴി മതസൗഹാർദം തകർക്കാനും സംഘർഷങ്ങൾ സൃഷ്ടിക്കാനുമാണ് ശ്രമമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അടുത്ത ഭരണകാലം ലഭിച്ചാൽ വീണ്ടും വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ദുഷ്ടലക്ഷ്യമാണ് ലീഗിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img