
ആലപ്പുഴ: കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ഗുരുദേവ സന്ദേശത്തിനു പ്രസക്തി കൂടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെട്ടികുളങ്ങരയിൽ ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം പറഞ്ഞത്. അനാചാരം ലംഘിക്കുമ്പോൾ യാഥാസ്ഥിതികരുടെ എതിർപ്പുണ്ടാകുമെങ്കിലും അത് തരണം ചെയ്യാൻ ക്ഷേത്രഭരണകർത്താക്കൾ ആർജവം കാട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ഗുരുദേവ സന്ദേശത്തിനു പ്രസക്തി കൂടി. നിത്യേനയെന്നോണം ഇവ മനുഷ്യന്റെ ജീവനെടുക്കുകയാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. താൻ നേതൃത്വം നൽകുന്ന ക്ഷേത്രത്തിൽ ഇവ പണ്ടേ ഉപേക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രവരുമാനം ജനോപകാരപ്രദമായ പ്രവൃത്തികൾക്ക് ഉപയോഗിക്കുകയാണ്. അനാചാരം ലംഘിക്കുമ്പോൾ യാഥാസ്ഥിതികരുടെ എതിർപ്പുണ്ടാകും. അതു തരണംചെയ്യാൻ ക്ഷേത്രഭരണകർത്താക്കൾ ആർജവം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.










