10:23am 13 November 2026
NEWS
എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയനിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ വെള്ളാപ്പള്ളി നടേശൻ നിർദേശം നൽകി
13/11/2026  10:09 AM IST
NILA
എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയനിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ  വെള്ളാപ്പള്ളി നടേശൻ നിർദേശം നൽകി

ചെങ്ങന്നൂർ: എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയനിൽ 2016–17 കാലഘട്ടത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന 49.50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശം നൽകി. മുൻ യൂണിയൻ കൺവീനർ സുനിൽ വള്ളിയിൽ യോഗം കൗൺസിലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
​യൂണിയൻ്റെ മുൻ അസിസ്റ്റൻ്റ് സെക്രട്ടറിയും ചെയർമാനുമായിരുന്ന അനിൽ പി. ശ്രീരംഗം പണം തട്ടിയെടുത്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുൻ യൂണിയൻ സെക്രട്ടറി അനു സി. സേനൻ രാജിവെച്ചപ്പോൾ ജീവനക്കാരെ ഏൽപ്പിച്ചിരുന്ന 7,50,000 രൂപയും, മൈക്രോഫിനാൻസ് അംഗങ്ങൾ വായ്പ തിരിച്ചടവിലേക്കായി യൂണിയൻ ഓഫീസിൽ അടച്ച 42,00,000 രൂപയും ബാങ്കിൽ നിക്ഷേപിക്കാതെ അപഹരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
​പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി യൂണിയൻ നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരാതിക്കാരൻ, സാക്ഷികൾ, എതിർകക്ഷികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം രഘു കോട്ട അറിയിച്ചു. അതേസമയം, അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടായാൽ നീതിക്കായി കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ സുനിൽ വള്ളിയിൽ പറഞ്ഞു. യൂണിയന്റെ മുൻ ഭാരവാഹികളായ വിനീത് മോഹൻ , പ്രദീപ് പെണ്ണുക്കര എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img