03:01am 08 November 2026
NEWS
മലപ്പുറം പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്ന് വെള്ളാപ്പള്ളി നടേശൻ


05/04/2025  03:39 PM IST
nila
മലപ്പുറം പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്ന് വെള്ളാപ്പള്ളി നടേശൻ

മലപ്പുറം പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്ന വിവാദ പ്രസ്താവനയുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ എന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ വിവാദ പരാമർശങ്ങൾ നടത്തിയത്. 

'നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മൾ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ', വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ ഈഴവർക്ക് തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളിസ ബാക്കിയെന്തിലാണ് പ്രാതിനിധ്യമെന്നും ചോദിച്ചു.

സംഘടന ഒറ്റക്കെട്ടായി നിൽക്കുന്നില്ലെന്ന വിമർശനവും വെള്ളാപ്പള്ളി നടേശൻ ഉന്നയിക്കുന്നുണ്ട്. പല സാമുദായിക സംഘടനകളും സംഘടിച്ച് നിന്ന് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. എന്നാൽ എസ്എൻഡിപി അതിൽ പിന്നോട്ട് പോകുകയാണ്. വോട്ടും പിടിച്ച് പോയാൽ പിന്നെ ആലുവാ മണപ്പുറത്തെ പരിചയം പോലും ആളുകൾ കാണിക്കാറില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img