11:08am 13 November 2026
NEWS
​സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാറും ഹൈക്കോടതിയിൽ; അപ്പീൽ ഇന്ന് പരിഗണിച്ചേക്കും
17/03/2026  09:55 AM IST
സുരേഷ് വണ്ടന്നൂർ
​സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാറും ഹൈക്കോടതിയിൽ; അപ്പീൽ ഇന്ന് പരിഗണിച്ചേക്കും

​കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ നിന്ന് തങ്ങളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ബെഞ്ച് ഈ അപ്പീൽ ഇന്ന് പരിഗണിച്ചേക്കും.
​ കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ഇത്തരം വിഷയങ്ങൾ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ (NCLT) പരിധിയിൽ വരുന്നതാണ്.
​ എസ്.എൻ.ഡി.പി യോഗം ഒരു സ്വകാര്യ കമ്പനിയാണെന്നും അതിന്റെ ആഭ്യന്തര വിഷയങ്ങളിൽ റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നും നേരത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുള്ളതാണ്.
​റവാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ല. 2005-ലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം റിട്ടേണുകൾ സംസ്ഥാന രജിസ്ട്രാർ ജനറലിന് നൽകിത്തുടങ്ങിയിരുന്നു. രേഖകൾ കോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാലുള്ള സാങ്കേതിക തടസ്സങ്ങൾ മാത്രമാണുണ്ടായതെന്നും അപ്പീൽ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക ഡി.ഐ.എൻ നമ്പർ ഇല്ലെന്നതായിരുന്നു അയോഗ്യതയ്ക്ക് ഒരു കാരണം. എന്നാൽ കേന്ദ്ര സർക്കാർ നൽകിയ സാധുവായ നമ്പറുകൾ ഹാജരാക്കിയിട്ടും സിംഗിൾ ബെഞ്ച് അത് പരിഗണിച്ചില്ല.
​ അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിട്ടുണ്ട്.
​പ്രൊഫ. എം.കെ. സാനു, എസ്. ചന്ദ്രസേനൻ തുടങ്ങിയവർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ്. പുതിയ ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതു വരെ സർക്കാർ താത്കാലിക ഡയറക്ടർമാരെ നിയമിക്കണമെന്നും ആ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img