01:43am 11 November 2026
NEWS
വെള്ളാപ്പള്ളി നടേശന് 89-ാം പിറന്നാൾ; പിന്നാക്ക സമുദായത്തിന് വഴികാട്ടിയായ സമാനതകളില്ലാത്ത സംഘടനാ സാരഥ്യം
30/08/2025  08:45 PM IST
ന്യൂസ് ബ്യൂറോ
വെള്ളാപ്പള്ളി നടേശന് 89-ാം പിറന്നാൾ; പിന്നാക്ക സമുദായത്തിന് വഴികാട്ടിയായ സമാനതകളില്ലാത്ത സംഘടനാ സാരഥ്യം

ചേർത്തല:​എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 89-ാം പിറന്നാൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പിന്നാക്ക സമുദായത്തിന്റെ ശബ്ദമായി നിലകൊള്ളുന്ന അദ്ദേഹം, മികവുറ്റ സംഘടനാപാടവം കൊണ്ട് എസ്.എൻ.ഡി.പി യോഗത്തെ വളർത്തി വലുതാക്കി. 1996-ൽ സ്ഥാനമേറ്റെടുത്തപ്പോൾ 3882 ആയിരുന്ന ശാഖകളുടെ എണ്ണം ഇന്ന് 6500-ൽ അധികമായി. 58 യൂണിയനുകൾ ഇന്ന് 138 ആയി വർദ്ധിച്ചു.
​സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള അദ്ദേഹം മൈക്രോഫിനാൻസ് പോലുള്ള സാമ്പത്തിക വിപ്ലവങ്ങൾക്ക് നേതൃത്വം നൽകി. എസ്.എൻ. ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 42-ൽ നിന്ന് 138-ൽ അധികമായി ഉയർത്തിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് നൽകിയ സ്വീകരണങ്ങൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള അംഗീകാരമാണ്. പ്രതിസന്ധികളിൽ പതറാതെ, തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്ന് മുന്നേറുന്ന ഈ കർമ്മധീരന് കൂടുതൽ കാലം സമൂഹത്തിന് താങ്ങും തണലുമായി നിലകൊള്ളാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.