09:59pm 10 September 2026
NEWS
മുസ്ലീം കൂട്ടായ്മയെന്ന പേരിൽ പലതും വിലപേശി നേടിയെടുത്തെന്ന് വെള്ളാപ്പള്ളി നടേശൻ
11/10/2025  08:18 AM IST
nila
മുസ്ലീം കൂട്ടായ്മയെന്ന പേരിൽ പലതും വിലപേശി നേടിയെടുത്തെന്ന് വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം കൂട്ടായ്മയെന്നു പറഞ്ഞ് വോട്ടു ബാങ്ക് സൃഷ്ടിക്കുകയാണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വോട്ടുബാങ്കായതുകൊണ്ട് തന്നെ അവർക്കെതിരെ ഒന്നും പറയാൻ ആരും ധൈര്യപ്പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂട്ടായ്മയുടെ പേരിൽ അവർ പലതും വിലപേശി നേടിയെടുത്തു. ഇതു ചോദ്യംചെയ്ത തന്നെ അവർ വർഗീയവാദിയായി ചിത്രീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടന്ന വിവിധ എസ്എൻഡിപി യോഗം യൂണിയനുകളിലെ ശാഖാഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലീം സംഘടനകൾക്കെതിരെ വിമർശനം ഉയർത്തിയത്. 

മതേതരത്വം പറയുന്ന മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഇരട്ടമുഖമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നാട്ടിൽ മതേതരത്വം പറയുകയും പുറത്തുപോയി വർഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ സ്വർണം അടിച്ചുമാറ്റിയെന്നാണ് നാട്ടിലെ പ്രധാന വാർത്ത. ഇതു ശബരിമലയിൽ മാത്രമല്ല, ഗുരുവായൂർ ഉൾപ്പെടെയുള്ള എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള അടിച്ചുമാറ്റൽ നടക്കുന്നുണ്ട്. ഇതു കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം- വെള്ളാപ്പള്ളി പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img