03:39pm 09 November 2026
NEWS
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളവർക്ക് കണ്ടകശനിയാണെന്ന് വെള്ളാപ്പള്ളി
08/05/2025  02:33 PM IST
nila
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളവർക്ക് കണ്ടകശനിയാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നത് എന്തിനാണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് അടുത്ത സമയമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. സുധാകരനെ മാറ്റി ആന്റോ ആന്റണിയെ കെ പി സി സി പ്രസിഡന്റാക്കിയാൽ കേരള കോൺ​ഗ്രസായി കോൺ​ഗ്രസ് മാറുമെന്നും വെള്ളാപ്പള്ളി പറയുന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിനഭിമാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിനഭിമാനമാണ്. സൈന്യത്തെ അഭിനന്ദിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരിച്ചടി ഇനിയും കൊടുക്കേണ്ടി വന്നാൽ ഇന്ത്യക്കാർ എല്ലാ പിന്തുണയും കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിയുടെ വാക്കുകൾ ഇങ്ങനെ: 

സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റ് ആക്കും എന്നാണ് കേൾക്കുന്നത്. അങ്ങനെ എങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ് ആകും. ആന്റണിയുടെ മകൻ ആണ് ആന്റോയുടെ ഐശ്വര്യം. ആന്റോ ജയിച്ചത് ആന്റണിയുടെ മകൻ മത്സരിച്ചതുകൊണ്ട് മാത്രമാണ്. ഇല്ലെങ്കിൽ എട്ടുനിലയിൽ പൊട്ടിയേനെ. സുധാകരനെ വെട്ടിനിരത്താൻ തെക്കൻ ആയ ആളുകൾ ഒന്നിച്ചു നിൽക്കുന്നു. കോമൺസെൻസ് ഉള്ള ആരേലും ഇപ്പോൾ കെപിസിസി പ്രസിഡന്റ് ആകുമോ? തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ഒരു യുദ്ധത്തിന് വഴിയുണ്ടാകുമോ?

എന്തിനാണ് സുധാകരനെ മാറ്റുന്നത്? മുരളീധരൻ മിടുക്കനായ നേതാവെന്ന് തെളിയിച്ചതല്ലേ? എന്താ മുരളീധരനെ ആക്കാത്തത്? കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളവർക്ക് കണ്ടകശനിയാണ്. സുധാകരനിലാണ് ജനങ്ങൾക്ക് വിശ്വാസം. ബൊമ്മകളേയാണ് കോൺഗ്രസ് നേതൃത്വത്തിനാവശ്യം. കഴിവുള്ളവനെ വേണ്ട.സിന്ദൂർ യുദ്ധത്തേക്കാൾ വലിയ യുദ്ധമാണ് കോൺഗ്രസിൽ നേതാക്കൾ തമ്മിൽ. മാറ്റം ഉണ്ടായാൽ കോൺഗ്രസിന്റെ നാശം. കെ. മുരളീധരൻ മിടുക്കനായ കെപിസിസി നേതാവല്ലേ? എന്താ പേര് പറയാത്തത്. മുരളീധരന്റെ പേര് പറഞ്ഞാൽ ആരെങ്കിലും എതിർക്കുമോ? ഇവർക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോൾ ചാടിക്കളിക്കുന്നവരെ. നേതൃത്വത്തിന് വേണ്ടത് കുഞ്ഞിരാമന്മാരെ. സുധാകരനെ വെറും ആറാംകിട നേതാവാക്കരുത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img