01:21pm 24 October 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
24/10/2026  11:46 AM IST
nila
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

 

വേളാങ്കണ്ണി: തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ എ. വിജയ് (26), എ. വിശാൽ (23) എന്നിവരെയാണ് സിങ്കപ്പെർ പൊലീസ് പിടികൂടിയത്. മത്സ്യത്തൊഴിലാളികളായ ഇരുവരും വിനോദയാത്രാ സംഘത്തോടൊപ്പമാണ് വേളാങ്കണ്ണിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

പുതുക്കോട്ടൈ സ്വദേശികളായ 15 വയസ്സുള്ള പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. ഇതിൽ ഒരാളുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതിനെത്തുടർന്ന് ഇരുവരും വീടുവിട്ടിറങ്ങിയതായാണ് റിപ്പോർട്ട്. പിന്നീട് വേളാങ്കണ്ണി ബീച്ചിലെത്തിയ പെൺകുട്ടികളെ യുവാക്കൾ പരിചയപ്പെടുകയും വ്യാജവാഗ്ദാനങ്ങൾ നൽകി ലോഡ്ജിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ചയുമായി പെൺകുട്ടികളെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പ്രതികൾക്കെതിരായ ആരോപണം. ഇതിനുശേഷം യുവാക്കൾ സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ലോഡ്ജിലേക്ക് മാറി.

വിവരം ലഭിച്ചതിനെത്തുടർന്ന് ലോഡ്ജിലെത്തിയ പൊലീസ് അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷണവും എത്തിച്ചുനൽകി. തുടർന്ന് പെൺകുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു ലോഡ്ജിലെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോക്സോ നിയമപ്രകാരം യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img