09:44pm 31 October 2026
NEWS
സീലൈൻ കടലിൽ വാഹനം മുങ്ങി:സുരക്ഷിതമായി കരയിലെത്തിച്ചു; ആളപായമില്ല
01/07/2025  08:37 PM IST
nila
സീലൈൻ കടലിൽ വാഹനം മുങ്ങി:സുരക്ഷിതമായി കരയിലെത്തിച്ചു; ആളപായമില്ല

ദോഹ:  സീലൈൻ കടലിൽ ഒഴുക്കിൽപ്പെട്ട വാഹനത്തെസുരക്ഷിതമായി വീണ്ടെടുത്തു. ആളപായമില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
 സുരക്ഷിതമായി പുറത്തെത്തിക്കാൻ, മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി വിഭാഗവും ആംബുലൻസ് സംഘങ്ങളും ചേർന്ന് സംയുക്ത ദൗത്യം നടത്തിയതായി അധികൃതർ അറിയിച്ചു.
സ്വദേശിയുടെ വാഹനം കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ വഴി അധികാരികൾക്ക് ഫോൺകോൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്.  
മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും സംയുക്ത ഇടപെടലും കൊണ്ട് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ  സംഘത്തെ മന്ത്രാലയം അഭിനന്ദിച്ചു. ഇത്തരം അപകടസാധ്യതകളെ കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി മുന്നറിയിപ്പുകളും നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img