09:17pm 17 September 2026
NEWS
രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുമില്ല നെടുമ്പാശ്ശേരിയിൽ വാഹനം പിടികൂടി


16/09/2026  06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുമില്ല നെടുമ്പാശ്ശേരിയിൽ വാഹനം പിടികൂടി

ജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെയും സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് വാഹനം എറണാകുളം എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പരിശോധനയിൽ വാഹനം കോയമ്പത്തൂരിൽ നിന്ന് സർവീസ് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റി പോകുകയായിരുന്നുവെന്ന് കണ്ടെത്തി. രേഖകൾ പരിശോധിച്ചതിൽ വാഹനം രജിസ്റ്റർ ചെയ്ത‌ിട്ടുള്ളതാണെന്നും രജിസ്ട്രേഷൻ നമ്പർ അനുവദിച്ചതാണ് എന്നും കണ്ടെത്തി. എന്നാൽ വാഹനത്തിൽ ഈ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിരുന്നില്ല. പുതിയ വാഹനങ്ങൾ ഉപഭോക്താവിന് കൈമാറുന്നതിന് മുമ്പ് ഡീലർ ഹൈ സെക്യൂരിറ്റി രജി‌സ്ട്രേഷൻ പ്ലേറ്റ് (HSRP) ഘടിപ്പിക്കേണ്ടതുണ്ട്.   ഡീലർ ഹൈ സെക്യൂരിറ്റി രജി‌സ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം കൈമാറിയതിനെ തുടർന്ന് ഉടമ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയാണ് കോയമ്പത്തൂരിൽ നിന്ന്  നെടുമ്പാശ്ശേരി വരെ വാഹനം സർവീസ് നടത്തിയതെന്ന്  വ്യക്തമായി. വാഹന ഡീലർ രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ വാഹനം നൽകിയതിന് വിശദീകരണം ആവശ്യപ്പെട്ടിടുണ്ട്. 

എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ ടി.ഒയുടെ നേതൃത്വത്തിലുള്ള സ്ക‌്വാഡാണ് നടപടി സ്വീകരിച്ചത്. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെ വാഹനത്തിന്റെ നിയഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്ത് തുടർന്ന് 6,000 രൂപ പിഴ ഈടാക്കി.

രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി രജി‌സ്ട്രേഷൻ പ്ലേറ്റും ഇല്ലാതെ  പൊതുനിരത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img