
ചെങ്ങന്നൂർ: ബുധനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 8 30ന് ബുധനൂർ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ നിന്നും ഫോറം പ്രസിഡൻറ് എസ് രാധാകൃഷ്ണൻ നായർ നേതൃത്വം നൽകുന്ന വാഹന ജാഥ നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.തുടർന്ന് മാന്നാർ , പാണ്ടനാട് ,തിരുവൻവണ്ടൂർ,
ചെങ്ങന്നൂർ , പുലിയൂർ പ്രദേശങ്ങളിലെ പര്യടനത്തിനുശേഷം വൈകുന്നേരം അഞ്ചുമണിയോടെ ആല ആലത്തല കടവിൽ സമാപിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ഡോക്ടർ പുനലൂർ സ്വമരാജൻ വിഭാവനം ചെയ്തു നടപ്പിലാക്കിവരുന്ന അയൽ വീട്ടിൽ ഒരു മരം എന്ന പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബുധനൂർ ഗ്രീൻ ഗാർഡൻ നഴ്സറി ഉടമ അഞ്ജലി ദേവി സ്പോൺസർ ചെയ്യുന്ന ഫലം വൃക്ഷത്തൈകൾ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയ ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ ജാഥ ക്യാപ്റ്റന് കൈമാറും.
ഭാരവാഹികളായ എസ് രാധാകൃഷ്ണൻ നായർ , അഡ്വ .ജോസഫ് ജോർജ്, എ ആർ വരദരാജൻ നായർ , റോബർട്ട് ടി ജോർജ്, അബ്ദുൾ റഹ്മാൻ കുഞ്ഞ് ,സജീവ് കൈലാസി എന്നിവർ പത്ര സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.











