05:14pm 12 November 2026
NEWS
വാഹന ഉടമസ്ഥാവകാശം ഇനി മെട്രാഷിലൂടെ; ലളിതമായ അഞ്ച് ഘട്ടങ്ങൾ
14/01/2026  10:41 AM IST
nila
വാഹന ഉടമസ്ഥാവകാശം ഇനി മെട്രാഷിലൂടെ;  ലളിതമായ  അഞ്ച് ഘട്ടങ്ങൾ

ദോഹ: മെട്രാഷ് (Metrash) മൊബൈൽ ആപ്പ് വഴി
വാഹനത്തിന്റെ ഉടമസ്ഥാവകാശം സുരക്ഷിതമായും ലളിതമായും മാറ്റാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ അപ്ഡേറ്റിന് ശേഷം, നടപടിക്രമം പൂർത്തിയാക്കുന്നതിന് മുൻപ് വാങ്ങുന്നയാളുടെ അംഗീകാരം നിർബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ നടപടികളുടെ വിശ്വാസ്യത കൂടുതൽ ശക്തമാകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
വാഹന ലൈസൻസിന്റെ സാധുതയും ഗതാഗത പിഴകളില്ലായ്മയും ഉറപ്പാക്കിയ ശേഷമാണ് ഉടമസ്ഥാവകാശ മാറ്റ നടപടികൾ പൂർത്തിയാക്കുക. ആഭ്യന്തര മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ മുൻപ് പ്രസിദ്ധീകരിച്ച ബോധവൽക്കരണ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ വിശദീകരിച്ചത്.
മെട്രാഷ് ആപ്പിന്റെ ഹോം പേജിൽ നിന്ന് ട്രാഫിക് സർവീസസ് തിരഞ്ഞെടുക്കുക,
വാഹനങ്ങൾ (Vehicles) എന്ന വിഭാഗത്തിൽ പ്രവേശിച്ച് ഉടമസ്ഥാവകാശം മാറ്റുക, (Transfer of Ownership) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക,
ആവശ്യമായ വിവരങ്ങൾ നൽകി വിൽപ്പന അപേക്ഷ സമർപ്പിക്കുക,
വാങ്ങുന്നയാൾക്ക് അപേക്ഷ അംഗീകരിക്കാനുള്ള അറിയിപ്പ് ലഭിക്കും.
വാങ്ങുന്നയാളുടെ അംഗീകാരം ലഭിച്ച ശേഷം, വിൽപ്പനക്കാരൻ സേവന ഫീസ് അടച്ച് ഉടമസ്ഥാവകാശ മാറ്റം പൂർത്തിയാക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img