07:54am 19 April 2026
NEWS
വാഹന നമ്പർ മാറില്ല; പുതിയ നമ്പർ പ്ലേറ്റ് പദ്ധതി വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം
17/12/2025  12:26 PM IST
nila
വാഹന നമ്പർ മാറില്ല; പുതിയ നമ്പർ പ്ലേറ്റ് പദ്ധതി വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: വാഹന ലൈസൻസ് പ്ലേറ്റുകൾ മാറ്റുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി സ്വകാര്യ വാഹനങ്ങളുടെ നിലവിലെ നമ്പർ മാറ്റില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ലൈസൻസിംഗ് അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കേണൽ അലി ഹസ്സൻ അൽ കഅബി വ്യക്തമാക്കി.
പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വാഹന പ്ലേറ്റ് സംവിധാനത്തിന്റെ വികസനത്തിൽ പുതിയ ഘട്ടമാണിത്. പ്ലേറ്റുകളുടെ രൂപഭംഗി മാറ്റുന്നതിൽ മാത്രമല്ല, സ്മാർട്ട്, സുസ്ഥിരമായ ദേശീയ നമ്പറിംഗ് സംവിധാനം രൂപപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡിസൈൻ ഉൾക്കൊള്ളുന്ന നമ്പർ പ്ലേറ്റുകളിൽ നിലവിലുള്ള സ്വകാര്യ വാഹന നമ്പർ തുടരും. അതോടൊപ്പം പുതിയ പ്ലേറ്റുകളിൽ ‘2’ എന്ന അക്ഷരം കൂടി ചേർക്കുകയും ഖത്തറി ന്റെ ലോഗോ ഉൾപ്പെടുത്തുകയും ചെയ്യും.
2026 ഏപ്രിൽ 1 മുതൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ അനുവദിക്കുമെന്നും, നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പ്ലേറ്റുകൾ പിന്നീട് പ്രഖ്യാപിക്കുന്ന സമയക്രമം അനുസരിച്ച് മാറ്റുമെന്നും കേണൽ അൽ കഅബി അറിയിച്ചു.
വാഹന ഗതാഗത സംവിധാനങ്ങളിൽ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര നിലവാരങ്ങളോട് ഒത്തുചേരുന്ന വിധത്തിൽ പ്ലേറ്റുകളുടെ ദൃശ്യ ഐഡന്റിറ്റി ഏകീകരിക്കുന്നതാണ് ഈ ദേശീയ പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img