12:26am 10 November 2026
NEWS
വാഹന മോഡിഫിക്കേഷൻ: ഇളവുകൾക്കും നിയന്ത്രണങ്ങൾക്കും പുതിയ മാർഗനിർദേശം; നിയമലംഘനത്തിന് വാഹനം കണ്ടുകെട്ടും
16/07/2026  04:04 PM IST
nila
വാഹന മോഡിഫിക്കേഷൻ: ഇളവുകൾക്കും നിയന്ത്രണങ്ങൾക്കും പുതിയ മാർഗനിർദേശം; നിയമലംഘനത്തിന് വാഹനം കണ്ടുകെട്ടും

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ നയവും കർശന മുന്നറിയിപ്പുകളും പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. വാഹനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെങ്കിലും, അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യുകയോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

പ്രത്യേകിച്ച് വാഹനങ്ങൾക്ക് പുറത്തേക്ക് വലിയ ശബ്ദത്തിൽ സംഗീതം പ്രക്ഷേപണം ചെയ്യുന്ന സ്പീക്കറുകൾ (വോക്കൽ) ഘടിപ്പിക്കുന്നത് പൂർണമായും നിരോധിച്ചതായി മന്ത്രി വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് റോഡരികിൽ പാട്ടുവെച്ച് നൃത്തം ചെയ്യുന്നതിനിടെ വാഹനം അബദ്ധത്തിൽ മുന്നോട്ടുപോയി ഒരു കുട്ടി മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. നിലവിൽ ഇത്തരത്തിലുള്ള സ്പീക്കറുകൾ ഘടിപ്പിച്ചിട്ടുള്ളവർ അവ ഉടൻ നീക്കം ചെയ്യണമെന്നും, നിർദേശം പാലിക്കാത്ത വാഹനങ്ങൾ ഏത് സമയത്തും പിടിച്ചെടുക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, വാഹനങ്ങളുടെ നിറം മാറ്റുന്നതടക്കമുള്ള ചില മോഡിഫിക്കേഷനുകളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. നിറംമാറ്റത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങൾ പരിശോധിച്ചുവരികയാണെന്നും, ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img