
ദോഹ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അൽ സൈലിയ സെൻട്രൽ മാർക്കറ്റിൽ പച്ചക്കറി വിലയിൽ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത തുടരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നു. വിലക്കുറവിനൊപ്പം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെട്ടത് വിപണിയിൽ വലിയ തിരക്കിന് കാരണമാകുന്നുണ്ട്.വിപണിയിലെ സപ്ലൈയും ഡിമാൻഡും കൃത്യമായി ബാലൻസ് ചെയ്യാൻ അധികൃതർ നടത്തുന്ന ഇടപെടലുകളാണ് വിലക്കയറ്റം തടയുന്നതെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. അത്യാവശ്യ പച്ചക്കറികൾക്കെല്ലാം മിതമായ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. ശുചിത്വത്തിനും പാക്കേജിംഗിനും വ്യാപാരികൾ നൽകുന്ന പ്രാധാന്യം വിപണിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
ലോക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യത വർദ്ധിച്ചതോടെ വിപണിയിൽ ക്ഷാമമില്ലെന്നും വരും ദിവസങ്ങളിലും വില ഇതേ രീതിയിൽ തുടരുമെന്നും വ്യാപാരികൾ അറിയിച്ചു. സാധാരണ കുടുംബങ്ങൾക്ക് അമിതഭാരമില്ലാതെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന പ്രധാന കേന്ദ്രമായി അൽ സൈലിയ മാറിയിരിക്കുകയാണ്.











