
ചെങ്ങന്നൂർ : നവോത്ഥാന നായകൻ മഹാത്മാ ബസവേശ്വരന്റെ ഛായ ചിത്രം സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കണമെന്ന്
വീര ശൈവ സഭ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സാമൂഹ്യ പരിഷ്കർത്താവും തത്വചിന്തകനും ലോകത്ത് ആദ്യത്തെ പാർലമെന്റായ'അനുഭവ മണ്ഡപം സ്ഥാപിച്ച മഹാത്മാ ബസവേശ്വരന്റെ ഛായാ ചിത്രം കർണാടക സർക്കാരിന്റെ ഓഫീസുകളിൽ സ്ഥാപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നടപ്പിലാക്കിയിരുന്നു. ഈ മാതൃക കേരള സർക്കാരും നടപ്പിലാക്കണമെന്ന് വീരശൈവ സഭ സാംസ്‌ക്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ആവശ്യപ്പെട്ടു. കൂടാതെ ബസവേശ്വര ധർമ്മങ്ങൾ ഡിഗ്രി, പി.ജി തലങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഇന്ത്യൻ പാർലമെന്റിന്റെ മുൻപിൽ ബസവേശ്വരന്റെ പ്രതിമ സ്ഥാപിച്ചതുപോലെ നിയമസഭാ മന്ദിരത്തിന്റെ മുൻപിലും സ്ഥാപിക്കണമെന്ന് സമിതി യോഗം ജനറൽ സെക്രട്ടറി പ്രമേയത്തിലൂടെ സാംസ്‌ക്കാരിക വകുപ്പ്മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി നേതാക്കളായ അജിത് പൊൻകുന്നം, ശ്രീനാഥ് മാവേലിക്കര, ശിവൻ പെരുമ്പാവൂർ എന്നിവർ പ്രസംഗിച്ചു.











