NEWS
വീണ ജോർജ് രാജിവയ്ക്കുക മഞ്ഞപ്രയിൽ പ്രതിഷേധ തീജ്വാല പ്രകടനം നടത്തി
05/07/2025 10:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മഞ്ഞപ്ര : ആരോഗ്യ രംഗം പാടേ തകർക്കുകയും കേരളത്തെ വെൻ്റിലേറ്ററിൽ ആക്കിയ ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീജ്വാല പ്രകടനം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ചെറിയാൻ തോമസ് ജ്വാല ഉദ്ഘാടനം ചെയ്തു.നേതാക്കളായ കൊച്ചാപ്പു പുളിക്കൽ, സിജു ഈ രാളി,തോമസ് ചെന്നേക്കാടൻ, ജോസൺ വി ആൻ്റണി, ജോസഫ് തോമസ്, സണ്ണി പൈനാടത്ത്, ജോൺസൺ എലിഞ്ഞേലി,കെ. സോമശേഖരൻ പിള്ള, പാപ്പച്ചൻ കരിങ്ങേൻ, ജോമോൻ ദേവസി, വർഗീസ് കരിങ്ങാൻ, ലാലു പുളിക്കത്തറ, ഫ്രാൻസീസ് പയ്യപ്പിള്ളി, ഷൈബി പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











