08:40am 10 November 2026
NEWS
മന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി സിപിഎം നേതാക്കളും
04/07/2025  08:06 AM IST
nila
മന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി സിപിഎം നേതാക്കളും

ആരോ​ഗ്യമന്ത്രി വീണ ജോർജ്ജിനെ രൂക്ഷമായി വിമർശിച്ചും സിപിഎം നേതാക്കൾ. സിപിഎം ലോക്കൽ കമ്മിറ്റി അം​ഗവും ഏരിയ കമ്മിറ്റി അം​ഗവുമാണ് വീണ ജോർജ്ജിനെതിരെ സമൂഹ​ മാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് വീണ ജോർജ്ജിനെതിരെ വിമർശനം ഉയരുന്നത്. സിപിഎമ്മിന്റെ പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ രൂക്ഷ വിമർശനമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തിയത്.  വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന്  എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചു. 

'വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല... പറയിപ്പിക്കരുത്.' ജോൺസൺ ഫെയ്സ്ബുക്കിൽ കുറിച്ചു. മന്ത്രിുടെ തന്നെ മണ്ഡലത്തിലെ സിപിഎം നേതാവും പരോക്ഷ വിമർശനവുമായി രം​ഗത്തെത്തി. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സതേടിയതിനെയാണ് പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവ് പരോക്ഷമായി പരിഹസിച്ചു. മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗമാണ് എൻ. രാജീവ്.

കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന്‌ രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽനിന്നും. കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും എന്നും പോസ്റ്റിൽ ‍പറയുന്നു.അഭിഭാഷകൻ പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ആരോപണത്തിലാണ് എൻ. രാജീവിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്പെൻഡുചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img