04:51am 10 October 2026
NEWS
വേദാന്ത പവറിന് റെക്കോർഡ് വൈദ്യുതി വിൽപ്പന
09/10/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വേദാന്ത പവറിന് റെക്കോർഡ് വൈദ്യുതി വിൽപ്പന

കൊച്ചി: വേദാന്ത പവർ ലിമിറ്റഡ് 2027 സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ റെക്കോർഡ് വൈദ്യുതി വിൽപ്പനയായ 5,593 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ വിൽപ്പന 10,817 ദശലക്ഷം യൂണിറ്റിലെത്തിയതോടെ വളർച്ച 32 ശതമാനമായി.വേദാന്ത പവറിൻറെ വൈദ്യുതി ഉല്പാദന പോർട്ട്ഫോളിയോയുടെ ഭാഗമായ മീനാക്ഷി എനർജി, ജാർസുഗുഡ താപവൈദ്യുതി നിലയം, തൽവണ്ഡി സാബോ താപവൈദ്യുതി നിലയം എന്നീ പ്ലാൻറുകളുടെ മെച്ചപ്പെട്ട പ്രവർത്തനവും ഉല്പാദനശേഷിയുടെ ഫലപ്രദമായ വിനിയോഗവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണങ്ങൾ.


മീനാക്ഷി എനർജിയുടെ രണ്ടാം പാദ വിൽപ്പന 111 ശതമാനം വർധിച്ച് 1,470 ദശലക്ഷം യൂണിറ്റിലെത്തി. ആദ്യ പകുതിയിൽ 160 ശതമാനം വളർച്ചയോടെ 2,820 ദശലക്ഷം യൂണിറ്റാണ് വിൽപ്പന. ജരസുഗുഡ താപവൈദ്യുതി നിലയത്തിൻറെ രണ്ടാം പാദ വിൽപ്പന 186 ശതമാനം ഉയർന്ന് 873 ദശലക്ഷം യൂണിറ്റായി. പ്ലാൻറിൻറെ പ്രവർത്തന ലഭ്യത മുൻവർഷത്തെ 43 ശതമാനത്തിൽനിന്ന് 98 ശതമാനമായി ഉയർന്നതും നേട്ടമായി. തൽവണ്ഡി സാബോ താപവൈദ്യുതി നിലയം രണ്ടാം പാദത്തിൽ 2,945 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റഴിച്ചു; മുൻവർഷത്തേക്കാൾ ആറു ശതമാനം വർധനയാണിത്. ആദ്യ പകുതിയിലെ വിൽപ്പന 5,668 ദശലക്ഷം യൂണിറ്റാണ്. ഈ കാലയളവിൽ പ്ലാൻറ് 86 ശതമാനം പ്രവർത്തന ലഭ്യത കൈവരിച്ചു. പഞ്ചാബ് സർക്കാരുമായുള്ള വൈദ്യുതി വാങ്ങൽ കരാറിലെ 80 ശതമാനം മാനദണ്ഡത്തേക്കാൾ ഉയർന്നതാണിത്. വിവിധ ഉൽപ്പാദന കേന്ദ്രങ്ങളിലെ മെച്ചപ്പെട്ട പ്രകടനവും പ്രവർത്തന ലഭ്യതയിലെ വർധനയും കമ്പനിയുടെ റെക്കോർഡ് വിൽപ്പനയ്ക്ക് കരുത്തേകിയതെന്നും കമ്പനി അധികൃതർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img