11:57am 22 September 2026
NEWS
തമിഴ് സിനിമയിൽ അരങ്ങേറുന്ന വേടൻ...
14/07/2025  03:16 PM IST
Cinema desk
തമിഴ് സിനിമയിൽ അരങ്ങേറുന്ന വേടൻ...

വേടൻ എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് യുവാക്കളുടെയും,  യുവതികളുടെയും ഹരമാണ്. വേടന്‍ പാടുമ്പോള്‍ ആനന്ദത്താല്‍, ആവേശത്താല്‍ ഇളകി മറയുന്ന യുവത്വമാണ്  ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.    അങ്ങിനെയുള്ള വേടൻ തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാൻ പോകുകയാണ്. എന്നാൽ ഒരു തമിഴ് സിനിമ മുഖേന സംഗീത സംവിധായകനായും, പാടകനുമായാണ്  വേടൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. 'ഗോലി സോഡാ' എന്ന സൂപ്പർഹിറ്റ് ചിത്രം ഉൾപ്പെടെ പല ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയ് മിൽട്ടൺ  അടുത്ത് സംവിധാനം ചെയ്യുന്ന  ചിത്രത്തിലാണ് വേടൻ ജോയിൻ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ നടന്മാരായ ഭരത്, സുനിൽ, ആരി അർജുനൻ എന്നിവരോടൊപ്പം റാപ്പർ വേടനും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ച് ചിത്രത്തിന് സംഗീതവും നൽകുമെന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img