03:30am 26 April 2026
NEWS
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വെക്ടർ സർവേ ആരംഭിച്ചു
25/04/2026  07:21 PM IST
nila
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വെക്ടർ സർവേ ആരംഭിച്ചു


മുളക്കുഴ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുളക്കുഴ എട്ടാം വാർഡിൽ വെക്ടർ സർവേയ്ക്ക് തുടക്കമായി. 
വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് നിർവഹിച്ചു.

രോഗവാഹകരായ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുക, രോഗപ്പകർച്ച കുറയ്ക്കുക എന്നിവ ലക്ഷ്യമാക്കി വീടുതോറും കയറി പരിശോധന,
 കൊതുകുതടയൽ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം എന്നിവയാണ് വെക്ടർ സർവേയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

വാർഡ് മെമ്പർ, എച്ച് ഐ , ജെ എച്ച് ഐ , എം എൽ , എസ് പി
ജാഗ്രത സമിതി, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ചേർന്നാണ് രണ്ടാഴ്ചക്കാലം സർവേ പ്രവർത്തനങ്ങൾ വാർഡിൽ പൂർത്തിയാക്കുന്നത്.
ഉദ്ഘാടനം ചടങ്ങിൽ
എം എൽ എസ് പി ജ്യോതിലക്ഷ്മി, ആശാപ്രവർത്തക ചന്ദ്രപ്രഭ, 


എ ഡി എസ് ചെയർപേഴ്സൺ ദിവ്യ ഹരികൃഷ്ണൻ, കുടുംബശ്രീ–തൊഴിലുറപ്പ് സഹോദരിമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img