01:36am 25 May 2026
NEWS
​ഇൻസ്റ്റയിലും 'വി.ഡി' തരംഗം; അഞ്ച് ദിവസം കൊണ്ട് 16 ലക്ഷം ഫോളോവേഴ്സ്
24/05/2026  09:19 AM IST
സുരേഷ് വണ്ടന്നൂർ
​ഇൻസ്റ്റയിലും വി.ഡി തരംഗം; അഞ്ച് ദിവസം കൊണ്ട് 16 ലക്ഷം ഫോളോവേഴ്സ്

​തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും സൂപ്പർസ്റ്റാറായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജ് പത്തുലക്ഷം ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. തുടർന്നുള്ള വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇത് 1.6 മില്യൺ (16 ലക്ഷം) ആയി കുതിച്ചുയർന്നു. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളവരിൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി.
​നിലവിൽ 2.2 മില്യൺ (22 ലക്ഷം) ഫോളോവേഴ്സുമായി ശശി തരൂർ എം.പിയാണ് ഈ പട്ടികയിൽ ഒന്നാമത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് 15 ലക്ഷം ഫോളോവേഴ്സാണുള്ളത്.
​ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്‌ബുക്കിൽ 8,13,000 പേരും എക്സിൽ (ട്വിറ്റർ) 51,500 പേരും മുഖ്യമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്. അതേസമയം, കേരളത്തിൽ ഒട്ടാകെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് ശശി തരൂർ തന്നെയാണ്. എക്സ് അക്കൗണ്ടിൽ 8 മില്യൺ ആളുകളും ഫേസ്ബുക്കിൽ 1.7 മില്യൺ ആളുകളുമാണ് തരൂരിനെ പിന്തുടരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img