05:19pm 11 November 2026
NEWS
വി ഡി സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം
28/10/2025  06:25 AM IST
nila
 വി ഡി സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം

ചവറ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിലായിരുന്നു പ്രതിപക്ഷ നേതാവിന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം നടത്തിയത്. സ്കന്ദഷഷ്ഠിദിനമായ ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് ക്ഷേത്രത്തിലെത്തി തൂലാഭാരം തൂക്കിയത്. കൊട്ടാരക്കര ​ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പമാണ് തുലാഭാരത്തിന് ഉപയോ​ഗിച്ചത്. 

പന്മനയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേർച്ചയായിരുന്നു വി ഡി സതീശന്റെ തുലാഭാരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്നായിരുന്നു പന്മനയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച. ഇന്നലെ ഉച്ചയ്ക്ക് 1.30-ന് ക്ഷേത്രത്തിലെത്തിയ പ്രതിപക്ഷനേതാവിനെ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. അദ്ദേഹം ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചശേഷം ദർശനം നടത്തി. തുടർന്ന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം നടത്തി.

പ്രധാന ദിവസമായ സ്കന്ദഷഷ്ഠിക്കുതന്നെ ദക്ഷിണ പളനി എന്നറിയപ്പെടുന്ന പന്മന ക്ഷേത്രത്തിൽ തുലാഭാരം നടത്താൻ സാധിച്ചത് ദേവന്റെ അനുഗ്രഹമായി കാണുന്നെന്ന് സതീശൻ പറഞ്ഞു.

പന്മന ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാസ്, ഡിസിസി വൈസ് പ്രസിഡന്റ് ആർ. അരുൺ രാജ്, കോലത്ത് വേണുഗോപാൽ, പന്മന ജി. വേലായുധൻകുട്ടി, എസ്. ലാലു, ആർ. ജയകുമാർ, ചവറ ഹരീഷ്‌കുമാർ, ജിത്ത് എന്നിവരും മറ്റ് നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img