
കൊച്ചി : നഗര വികസനത്തിൽ മെല്ലെപ്പോക്കുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള വികസനം കൊണ്ട് വരുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോർപ്പറേഷൻതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരവാസികളുടെ അടിസ്ഥാനപരമായ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിലെ പ്രധാന നിരത്തുകളിൽ ഇപ്പോഴും തുടരുന്ന വെള്ളക്കെട്ട് കൊച്ചിക്ക് നാണക്കേടാണ്. ഓരുവെള്ള ഭീഷണി ഇപ്പോഴും തുടരുന്നത് നഗര ഭരണകർത്താക്കളുടെ പിടിപ്പ് കേടാണ്. മെട്രോയും അനുബന്ധ സൗകര്യങ്ങളുമെല്ലാം കൊണ്ട് വന്നത് യു ഡി എഫ് സർക്കാരാണ്. ഇതല്ലാതെ മറ്റൊരു വികസനവും കൊച്ചിയിൽ നടന്നിട്ടില്ലന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷൻ ആയിരുന്നു ഹൈബി ഈഡൻ എംപി എംഎൽഎമാരായ കെ ബാബു ടി ജെ വിനോദ് ഉമാ തോമസ് കെപിസിസി വൈസ് പ്രസിഡൻറ് ജയ്സൺ ജോസഫ് ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ് എം ആർ അഭിലാഷ് നേതാക്കളായ എൻ വേണുഗോപാൽ അജയ് തറയിൽ ഡൊമിനിക് പ്രസന്റേഷൻ ടോണി ചമ്മിണി ലൂഡി ലൂയിസ് ചാൾസ് ഡയസ് കെ വി പി കൃഷ്ണകുമാർ ആൻറണി കുരിയത്തറ വി കെ മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








